വാര്‍ത്തകളും ലേഖനങ്ങളും
September 7, 2026
മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ വെച്ച് 2026 ജൂണ്‍ 20 -ാം തീയതി കുടുബശ്രീയുടെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ ഓണക്കൻി നിറപൊലി എന്ന പേരില്‍ ഓണത്തോടനുബന്ധിച്ച് പച്ചക്കറി കൃഷി, പൂന്തോട്ട കൃഷി എന്നിവ നടത്തുന്നതിനായി തൈകള്‍ വിതരണം നടത്തുന്നതിന്റെ പഞ്ചായത്ത് തല ഉത്ഘാടന യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ശ്രീമതി. സൂസമ്മ മാത്യു ഉത്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി. ഷിജി ഷാജി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ഷാഹുല്‍ അഹമ്മദ്, കുടുംബശ്രീ. മെമ്പര്‍ സെക്രട്ടറി ശ്രീ. നിയാസ് പി.എ കൃഷി ഓഫീസര്‍ സാന്ദ്രാ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.