സ്ഥാപന ചരിത്രം

1953 രൂപീകൃതമായ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 54 ചതുരശ്ര കി.മീ വിസ്തീര്‍ണ്ണമുള്ള കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ മണിമലയാറിന്‍റെ തീരത്തായി സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിലെ കോരുത്തോട്, കൂട്ടിക്കല്‍ പഞ്ചായത്തുകളിലേയും ഇടുക്കി ജില്ലയിലെ കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെയും ആളുകളും വിവിധ ആവശ്യങ്ങള്‍ക്കായി മുണ്ടക്കയം ടൌണിനെ   ആശ്രയിച്ചു വരുന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് റബര്‍, കൊക്കോ കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ നാണ്യ വിളകളാലും മരച്ചീനി, വാഴ തുടങ്ങിയ ഭക്ഷ്യവിളകളാലും  സമൃദ്ധമാണ്.